കുന്നംകുളം: പെട്രോൾ, ഡീസൽ, പാചക വാതക വിലവർദ്ധനവിൽ പ്രതിഷേധിച്ച് ആർ.ജെ.ഡി കുന്നംകുളം നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. ഗുരുവായൂർ റോഡിലെ ദയ ആശുപത്രി പരിസരത്തെ പെട്രോൾ പമ്പിന് മുന്നിൽ നടന്ന പ്രതിഷേധ ധർണ ആർ.ജെ.ഡി ജില്ല സീനിയർ വൈസ് പ്രസിഡന്റ് പി.ഐ സൈമൺ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. എം.പി റഫീക്ക് തങ്ങൾ അധ്യക്ഷത വഹിച്ചു. ആർ.വൈ.ജെ.ഡി സംസ്ഥാന കമ്മറ്റി അംഗം അശ്വിൻ ഗുരുവായൂർ, ആർ.ജെ.ഡി ഗുരുവായൂർ നിയോജക മണ്ഡലം പ്രസിഡന്റ് എം.ജി ജയരാജ്, രഞ്ജിത്ത് വടുതല എന്നിവർ സംസാരിച്ചു. കെ.എച്ച് നൗഷിജ സ്വാഗതവും റെനീസ നന്ദിയും പറഞ്ഞു.
.

