Sunday, August 9, 2026

മെസ്സിയുടെ കരുത്തിൽ അർജൻ്റീന; രണ്ടു ഗോളിന് ഓസ്‌ട്രിയയെ കീഴടക്കി

ക്യാപ്റ്റൻ ലയണൽ മെസ്സിയുടെ ഇരട്ട ഗോൾ മികവിൽ ഫിഫ ലോകകപ്പിൽ ഓസ്ട്രിയയെ തകർത്ത് നിലവിലെ ചാമ്പ്യന്മാരായ അർജന്റീന റൗണ്ട് ഓഫ് 32-ലേക്ക് യോഗ്യത നേടി. ഡാല്ലസ് സ്റ്റേഡിയത്തിൽ നടന്ന ആവേശപ്പോരാട്ടത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് (2-0) അർജന്റീനയുടെ വിജയം. മത്സരത്തിന്റെ 38, 90+5 മിനിറ്റുകളിലായിരുന്നു മെസ്സിയുടെ ഗോൾ നേട്ടം. ഈ വിജയത്തോടെ ഗ്രൂപ്പ് ജെ-യിൽ നിന്ന് അർജന്റീന അടുത്ത ഘട്ടത്തിലേക്ക് മുന്നേറി.
മത്സരത്തിന്റെ ഒമ്പതാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി കിക്ക് പുറത്തേക്കടിച്ച് മെസ്സി ആരാധകരെ നിരാശപ്പെടുത്തിയിരുന്നു. എന്നാൽ 38-ാം മിനിറ്റിൽ ഫകുണ്ടോ മെദീനയുടെ ക്രോസിൽ നിന്ന് തകർപ്പൻ ഗോളിലൂടെ മെസ്സി അർജന്റീനയെ മുന്നിലെത്തിച്ചു. ഈ ഗോളോടെ ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമെന്ന ജർമനിയുടെ മിറോസ്ലാവ് ക്ലോസെയുടെ (16 ഗോൾ) റെക്കോർഡ് മെസ്സി തകർത്തു. പിന്നീട് മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ (90+5′) കൗണ്ടർ അറ്റാക്കിലൂടെ രണ്ടാം ഗോളും നേടി മെസ്സി തന്റെ ആകെ ലോകകപ്പ് ഗോൾ നേട്ടം 18 ആയി ഉയർത്തി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments