ഫിഫ ലോകകപ്പ് ഗ്രൂപ്പ് എഫിൽ ഇറാൻ – ന്യൂസീലൻഡ് മത്സരം ആവേശ സമനിലയിൽ. രണ്ടു വീതം ഗോളുകൾ നേടിയാണ് ഇരു ടീമുകളും പോയിൻ്റ് പങ്കിട്ടത്. ഏഴാംമിനിറ്റിൽ എലിജാ ജസ്റ്റിലൂടെ ന്യൂസീലൻഡാണ് ആദ്യം ലീഡ് ചെയ്തത്. എന്നാൽ നിരന്തരമായ പോരാട്ടങ്ങൾക്കൊടുവിൽ ഇറാൻ റാമിൻ റെസയാനിലൂടെ സമനിലഗോൾ നേടി.

