Tuesday, June 16, 2026

പി.ഡി.പി ഗുരുവായൂർ മണ്ഡലം മെമ്പർഷിപ്പ്  ക്യാമ്പയിൻ സംഘടിപ്പിച്ചു

ചാവക്കാട്: പി.ഡി.പി ഗുരുവായൂർ മണ്ഡലം തല ഒന്നാം ഘട്ട മെമ്പർഷിപ്പ്  ക്യാമ്പയിനും ചലച്ചിത്ര നടൻ സലീം കുമാർ അനുസ്മരണ സംഗമവും നടത്തി.  ജില്ല പ്രസിഡണ്ട് നൗഷാദ് കക്കാട്    മെമ്പർഷിപ്പ് ഒന്നാം ഘട്ട ക്യാമ്പയിൻ ഉത്ഘാടനം ചെയ്തു. ഫിറോസ് പാലക്കൽ അദ്ധ്യക്ഷത  വഹിച്ചു. മണ്ഡലത്തിലെ മുതിർന്ന പ്രതിനിധി കാദർ ഹാജിയുടെ മെമ്പർഷിപ്പ് പുതുക്കി നൽകി. മണ്ഡലം കോഡിനേറ്റർ അഹമ്മദ് ഖാൻ വിഷയാവതരണം നടത്തി. ലത്തീഫ് പൂന്തിരുത്തി, അക്ബർ മുട്ടിൽ, കമറുദ്ധീൻ അതിർത്തി, സിദ്ധീഖ് അംബാല, ഉബൈദ് അകലാട്, ഹരിദാസ് ചാവക്കാട്, ശിഹാബ് തൊട്ടാപ്പ്, സഗീർ വട്ടേക്കാട്, ഇർഷാദ് ജീലാനി, മുജീബ് പടിഞ്ഞാപ്പുറത്ത്, അലി അക്ബർ പുതിയറ എന്നിവർ സംസാരിച്ചു. വി.എച്ച് കരീം സ്വാഗതവും ഹംസക്കുട്ടി അംബാല നന്ദിയും പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments