Monday, June 15, 2026

ഗുരുവായൂർ ടൗൺഹാളിൽ ലോകകപ്പ് ഫുട്ബോൾ ബിഗ് സ്‌ക്രീൻ പ്രദർശനം നിർത്തിവെക്കാൻ സർക്കാർ നിർദ്ദേശം

ഗുരുവായൂർ: ഗുരുവായൂർ നഗരസഭ ടൗൺഹാളിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോൾ ബിഗ് സ്‌ക്രീൻ പ്രദർശനം തൽക്കാലികമായി നിർത്തിവെക്കാൻ സർക്കാർ നിർദ്ദേശം. പ്രിൻസിപ്പൽ സെക്രട്ടറിക്ക് വേണ്ടി ഡെപ്യുട്ടി സെക്രട്ടറി അനിത റ്റി.ആർ തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർക്കും ഗുരുവായൂർ നഗരസഭ സെക്രട്ടറിക്കും കത്ത് നൽകി. നഗരസഭ ടൗൺ ഹാളിൽ ഫുട്ബോൾ ബിഗ് സ്‌ക്രീൻ പ്രദർശനത്തിന് സൗജന്യമായി അനുവദിക്കുന്ന കാര്യത്തിൽ വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് നടപടിയെന്നും കത്തിൽ അറിയിച്ചിട്ടുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments