സ്കൂൾ-കോളേജ് വിദ്യാർത്ഥികളെയും കുട്ടികളെയും ലക്ഷ്യമിട്ട് വിൽപനയ്ക്കായി സൂക്ഷിച്ച കഞ്ചാവും ഹാഷിഷ് ഓയിലുമായി ഒരാൾ തൃശ്ശൂർ റൂറൽ പോലീസിന്റെ പിടിയിലായി. മൂർക്കനാട് പുറക്കാട്ടുകുന്ന് സ്വദേശി താഴത്ത് വീട്ടിൽ രാമദാസി(23)നേയാണ് ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തത്. കരുവന്നൂരിൽ നടത്തിയ പരിശോധനയിലാണ് പ്രതിയിൽ നിന്നും കുട്ടികൾക്കും മറ്റും വിൽപന നടത്തുന്നതിനായി സൂക്ഷിച്ച കഞ്ചാവും ഹാഷിഷ് ഓയിലും പിടിച്ചെടുത്തത്. ഇയാൾക്കെതിരെ നാർകോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്ടിന് പുറമെ, ബാലനീതി നിയമത്തിലെ ജാമ്യമില്ലാ വകുപ്പ് കൂടി ചുമത്തി കേസ് രജിസ്റ്റർ ചെയ്തു. ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ എസ് ഐ മാരായ അനു ജോസ്, പാട്രിക്, ജി എസ് സി പി ഒ മാരായ അർജുൻ, ജോവിൻ ജോയ്, സി പി ഒ ഉമേഷ് കൃഷ്ണൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
കഞ്ചാവും ഹാഷിഷ് ഓയിലുമായി യുവാവിനെ പോലീസ് തൂക്കി
RELATED ARTICLES

