കാട്ടൂർ: സ്കൂൾ കുട്ടികളെയും യുവാക്കളെയും ലക്ഷ്യമിട്ട് വിൽപനയ്ക്കായി സൂക്ഷിച്ച നിരോധിത പുകയില ഉത്പന്നങ്ങളുമായി ലോട്ടറി വിൽപ്പനക്കാരൻ പിടിയിൽ. കാട്ടൂർ പടിയൂർ സ്വദേശി പുല്ലാനി വീട്ടിൽ നിത്യാനന്ദനേ(62) യാണ് കാട്ടൂർ പോലീസ് അറസ്റ്റ് ചെയ്തത്. പടിയൂരിൽ വെച്ചാണ് പ്രതിയെ പോലീസ് സംഘം പിടികൂടിയത്. പ്രദേശത്ത് കുട്ടികൾക്കും മറ്റും വ്യാപകമായി നിരോധിത പുകയില ഉത്പന്നങ്ങൾ വിൽപന നടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ പരിശോധനയിലാണ് ഇയാൾ വലയിലായത്. ഇയാളിൽ നിന്നും വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തു. പ്രതിക്കെതിരെ എൻ.ഡി.പി.എസ് നിയമത്തിന് പുറമെ, ബാലനീതി നിയമത്തിലെ ജാമ്യമില്ലാ വകുപ്പ് കൂടി ചുമത്തി കേസ് രജിസ്റ്റർ ചെയ്തു. നിത്യാനന്ദൻ ഈ കേസു കൂടാതെ കാട്ടൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ വെച്ച് വിൽപ്പന നടത്തുന്നതിനായി സൂക്ഷിച്ച നിരോധിത പുകയില ഉത്പന്നങ്ങളുമായി അറസ്റ്റിലായ മറ്റ് രണ്ട് കേസുകളിലും പ്രതിയാണ്. കാട്ടൂർ പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ ഷമീർ, ജി എസ് ഐ തുളസി ദാസ്, ജി എ എസ് ഐ ധനേഷ്, ജി എസ് സി പി ഒ ശ്യാം എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി ലോട്ടറി വിൽപ്പനക്കാരൻ പിടിയിൽ
RELATED ARTICLES

