ചാവക്കാട്: കടപ്പുറം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഇന്ന് നടത്തിയ പരിശോധനയിൽ 16 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 14 പേർ കടപ്പുറം പഞ്ചായത്ത് പരിധിയിൽപെട്ടവരും രണ്ടു പേർ ഒരുമനയൂർ പഞ്ചായത്ത് പരിധിയിൽപെട്ടവരുമാണ്. ഇന്നലെ ചാവക്കാട് ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ കടപ്പുറം പഞ്ചായത്ത് പരിധിയിൽപെട്ട രണ്ടു പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.