ചാവക്കാട്: പുത്തൻകടപ്പുറം എച്ച്.ഐ.എൽ.പി സ്കൂളിൽ ഫുട്ബോൾ ആവേശം നെഞ്ചിലേറ്റിക്കൊണ്ട് ലോകകപ്പ് വിളംബരജാഥയും കിക്ക് ഓഫ് മത്സരവും സംഘടിപ്പിച്ചു. പി.ടി.എ പ്രസിഡൻ്റ് കെ.ബി സുബിന കിക്ക് ഓഫ് മത്സരം ഉദ്ഘാടനം ചെയ്തു. ഹെഡ്‌മാസ്റ്റർ വി.എൻ മുഹമ്മദ് അഷ്‌റഫ് സ്വാഗതം പറഞ്ഞു. പിടിഎ വൈസ് പ്രസിഡൻ്റ് മുസ്തഫ തയ്യിൽ, അധ്യാപകരായ ജിഷമാത്യു, സിമി വർഗ്ഗീസ്, എം.എം അഫ്സത്ത്, നിജി ജെയിംസ്, ബിആർസി സെപ്ഷ്യൽ എഡ്യുക്കേറ്റർ ഹിൽഡ ജോൺ, ഷെഫീന ഫാത്തിമ എന്നിവർ സംസാരിച്ചു. ‘പന്തും കാലും ഞങ്ങളുടേത് കളിയും ജയവും ഞങ്ങളുടേത്’ എന്ന മുദ്രാവാക്യവുമായി സംഘടിപ്പിച്ച കിക്ക് ഓഫിൽ ക്ലബ് അംഗങ്ങൾ പങ്കെടുത്തു.
പുത്തൻകടപ്പുറം എച്ച്.ഐ.എൽ.പി സ്കൂളിൽ ലോകകപ്പ് വിളംബരജാഥ
RELATED ARTICLES

