Wednesday, June 17, 2026

ഓടിക്കൊണ്ടിരുന്ന പെട്ടി ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് തെങ്ങ് കടപുഴകി വീണു

കുന്നംകുളം: ഓടിക്കൊണ്ടിരുന്ന പെട്ടി ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് തെങ്ങ് കടപുഴകി വീണ് ഓട്ടോറിക്ഷ ഭാഗികമായി തകർന്നു. ഡ്രൈവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. പോർക്കുളം പൊന്നം കള്ളുഷാപ്പിന് സമീപം ഇന്ന് രാവിലെ 6 മണിയോടെയാണ് അപകടം. പൊന്നം സെന്ററിൽ കട നടത്തുന്ന ഉപ്പുങ്ങൽ ഗണേശൻ പച്ചക്കറി എടുക്കുന്നതിനായി കുന്നംകുളത്തേക്ക് പോകുന്നതിനിടെയാണ് സ്വകാര്യയുടെ വ്യക്തിയുടെ പറമ്പിലെ തെങ്ങ് കടപുഴകി പെട്ടിഓട്ടോറിക്ഷക്ക് മുകളിൽ പതിച്ചത്. അപകടത്തിൽ ഓട്ടോറിക്ഷയ്ക്ക് സാരമായ നാശനഷ്ടങ്ങൾ സംഭവിച്ചെങ്കിലും ഡ്രൈവർ ഗണേശൻ അത്ഭുതകരമായി നിസ്സാര പരുക്കുകളോടെ  രക്ഷപ്പെട്ടു. ഇദ്ദേഹത്തെ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം വിട്ടയച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments