Monday, June 8, 2026

യുവതിക്ക് സാമൂഹ്യമാധ്യമത്തിലൂടെ സന്ദേശം അയച്ചു; ബൈക്കിൽ ഇടിച്ചു വീഴ്ത്തി യുവാവിന് ക്രൂര മർദ്ദനം, അഞ്ചു പേർക്കെതിരെ കേസ്

പുന്നയൂർക്കുളം: യുവതിക്ക് സാമൂഹ്യമാധ്യമത്തിലൂടെ സന്ദേശം അയച്ചതിന് ബൈക്കിൽ ഇടിച്ചു വീഴ്ത്തി യുവാവിനെ ക്രൂരമായി ആക്രമിച്ചു. അകലാട് ചെറുതോട്ട് പുരയ്ക്കൽ മുസ്‌തഫ (35)യാണ് മർദ്ദനത്തിന് ഇരയായത്. ബൈക്കിൽ പിന്തുടർന്ന് വന്ന് ഇടിച്ച് തെറിപ്പിച്ചതിനു ശേഷം ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് തലയിലും തോളിലും ക്രൂരമായി അടിച്ചതായും പരാതിയിൽ പറയുന്നു. അതേ സമയം യുവതിയുടെ സാമൂഹ്യമാധ്യമ അക്കൗണ്ട് ഉപയോഗിച്ച് യുവതിയുടെ ആൺസുഹൃത്താണ് മുസ്തഫയുമായി ചാറ്റ് ചെയ്തതെന്നും ആരോപണമുണ്ട്. ഇത്തരത്തിൽ ചാറ്റ് ചെയ്ത് യുവാവിനെ വിളിച്ചു വരുത്തിയാണ് സംഘം ക്രൂരമായി മർദ്ധിച്ചതെന്നാണ് വിവരം. സംഭവത്തിൽ അഞ്ചു പേർക്കെതിരെ വടക്കേക്കാട് പോലീസ് കേസെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments