Monday, June 8, 2026

ചാവക്കാട് കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റ് സാന്ത്വന സംഗമം സംഘടിപ്പിച്ചു

ചാവക്കാട്: ചാവക്കാട് കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ സാന്ത്വന സംഗമവും ഡയാലിസിസ് കൂപ്പൺ വിതരണവും സംഘടിപ്പിച്ചു. ചാവക്കാട് ഡെപ്യൂട്ടി തഹസിൽദാർ പി.വി ഫൈസൽ ഉദ്ഘാടനം ചെയ്തു. കൺസോൾ പ്രസിഡണ്ട് ജമാൽ താമരത്ത്  അദ്ധ്യക്ഷത വഹിച്ചു. മെന ലോജിസ്റ്റിക് ഹെഡ് അമൽ മുസ്ഫർ മുഖ്യാതിഥിയായി. ടി.പി അബ്ദുൾ കരീം ഡയാലിസിസ് ഫണ്ടിലേക്ക് സംഭാവന നൽകി. വൈസ് പ്രസിഡണ്ട് ഹക്കിം ഇമ്പാറക്ക്, സെക്രട്ടറി കെ. ഷംസുദ്ദീൻ, ട്രസ്റ്റിമാരായ  ആർ.വി കമറുദ്ദീൻ, സി.എം ജനീഷ്, നൗഷാദ് അലി, സ്റ്റാഫ് അംഗങ്ങളായ  ഫബിജ സുബൈർ, സൈനബ ബഷീർ, സൗജത്ത് നിയാസ്, മുഹമ്മദ് ഹിസാൻ, കെ.വി അമൻ എന്നിവർ നേതൃത്വം നൽകി. കൺസോൾ ജനറൽ സെക്രട്ടറി പി.എം ഹബീബ് സ്വാഗതവും ട്രഷറർ വി കാസിം നന്ദിയും പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments