Monday, June 8, 2026

നിരോധിത പുകയില ഉത്പന്നങ്ങളുമായി ഒരാൾ പിടിയിൽ

വലപ്പാട്: നിരോധിത പുകയില ഉത്പന്നങ്ങളുമായി ഒരാൾ വലപ്പാട് പോലീസിന്റെ പിടിയിൽ. നാട്ടിക ബീച്ച് സ്വദേശി വലയിൽ വീട്ടിൽ സുദേവനേ(66) യാണ് കുട്ടികൾക്ക് വിൽപ്പന നടത്തുന്നതിനായി സൂക്ഷിച്ച നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി പോലീസ് പിടികൂടിയത്. നാട്ടിക പോസ്റ്റ് ഓഫീസ് ജംഗ്ഷനിലുള്ള സ്വകാര്യ സ്ഥാപനത്തിൽ നിന്നാണ് ഇയാൾ പിടിയിലായത്. ഇയാൾക്കെതിരെ നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിറ്റതിനെതിരെ കോട്പ നിയമപ്രകാരവും 18 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ലഹരിവസ്തുക്കളോ അവരുടെ ശാരീരിക-മാനസിക ആരോഗ്യത്തിന് ദോഷകരമാകുന്ന മറ്റ് വസ്തുക്കളോ വിറ്റതിനെതിരെ ബാലനീതി നിയമത്തിലെ ജാമ്യമില്ലാ വകുപ്പായ സെക്ഷൻ 77 പ്രകാരവും കേസെടുത്തിട്ടുണ്ട്.” നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. വലപ്പാട് പോലീസ് സ്റ്റേഷൻ എസ് ഐ എബിൻ സി എൻ, സി പി ഒ മാരയ ശ്രാവൺ, സൈനുദ്ദീൻ, ജെസ്ലിൻ തോമസ്, ചാൻസാഫ് അംഗങ്ങളായ ജി എ എസ് ഐ ലിജു, സി പി ഒ സുർജിത് സാഗർ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments