Saturday, June 13, 2026

വിദ്യാഭ്യാസ രംഗത്തെ ആർ.എസ്.എസ് കാവിവത്കരണത്തിന് ദേവസ്വം മന്ത്രി കുടപിടിക്കുന്നു- സി.പി.ഐ

ഗുരുവായൂർ: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഗുരുവായൂർ ശ്രീകൃഷ്ണ സ്കൂളിൽ സംഘടിപ്പിച്ച ദിനാചരണം ബി.ജെ.പി പരിപാടിയാക്കി മാറ്റിയതിൽ സി.പി.ഐ ഗുരുവായൂർ മണ്ഡലം കമ്മറ്റി പ്രതിഷേധിച്ചു. ആർ.എസ്.എസിന്റെ വിദ്യാഭ്യാസ രംഗത്തെ കാവിവത്കരണത്തിന് പുതിയ ദേവസ്വം മന്ത്രി കുടപിടിക്കുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് സി.പി.ഐ ഗുരുവായൂർ മണ്ഡലം സെക്രട്ടറി പി.കെ രാജേശ്വരൻ പ്രസ്താവനയിൽ പറഞ്ഞു. കോൺഗ്രസിന്റെ ഈ വിഷയത്തിലുള്ള നിലപാട് വ്യക്തമാക്കേണ്ടതുണ്ട്. ബി.ജെ.പി കോൺഗ്രസ് ഡീൽ സംശയിക്കുന്നവരുടെ മുന്നിൽ നിലപാട് വ്യക്തമാക്കുകയും ഈ വിഷയത്തിൽ അന്വേഷണം നടത്തി വീഴ്ച വരുത്തിയവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും സി. പി.ഐ ആവശ്യപ്പെട്ടു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments