കടപ്പുറം: എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികൾക്ക് റോളക്സ് കെട്ടുങ്ങലിന്റെ നേതൃത്വത്തിൽ അനുമോദനം നൽകി. കടപ്പുറം പഞ്ചായത്ത് പ്രസിഡണ്ട് വി.എം മനാഫ് ഉദ്ഘാടനം ചെയ്തു. റോളക്സ് പ്രസിഡണ്ട് ആർ.പി നിസാർ അധ്യക്ഷത വഹിച്ചു. മുനക്കകടവ് കോസ്റ്റൽ പോലീസ് സ്റ്റേഷൻ സി.പി.ഒ കെ.എൻ നിതിൻ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് അംഗം ശ്രീഷ്മ ബാബുരാജ് ഉപഹാരങ്ങൾ നൽകി. എ.കെ മുനീർ, ബഷീർ, ഉമ്മർ ഹാജി, റോളക്സ് സെക്രട്ടറി ബദ്റുദ്ദീൻ, ട്രഷറർ എൻ പി ഷാഫി തുടങ്ങിയവർ പങ്കെടുത്തു.

