ഷാർജ: ഐ.പി.എല്ലിൽ രാജസ്ഥാൻ റോയൽസിനെതിരൊയ മത്സരത്തിൽ മികച്ച സ്കോർ ഉയർത്തിയാണ് ചെന്നൈ സൂപ്പർകിങ്സ് കീഴടങ്ങിയത്. പതിയെത്തുടങ്ങിയെന്ന പേരുദോഷം കേൾപ്പിച്ചെങ്കിലും തന്റെ പ്രഹരശേഷി കൈമോശം വന്നിട്ടില്ലെന്ന് തെളിയിച്ചാണ് മഹേന്ദ്ര സിങ് ധോണി മടങ്ങിയത്. 17 പന്തുകളിൽ നിന്നും 29 റൺസായിരുന്നു ധോണിയുടെ സമ്പാദ്യം.
അവസാന ഓവർ എറിയാനെത്തിയ ഇംഗ്ലീഷ് താരം ടോം കറനാണ് ധോണിയുടെ കരുത്തറിഞ്ഞത്. തുടരെ മൂന്ന് സിക്സറുകൾ പറത്തി ധോണി തന്റെ പ്രതാപകാലത്തെ ഒരുവേള ഓർമിപ്പിച്ചു.
അതിൽ ഒരു സിക്സർ പറന്നിറങ്ങിയത് ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ പുറത്തെ റോഡിലാണ്. റോഡിൽ നിന്നും കിട്ടിയ പന്തുമായി പോകുന്ന മധ്യവയസ്ക ന്റെ വിഡിയോയും വൈറലാണ്. പന്ത് അധികൃതർക്ക് തിരിച്ചുകൊടുത്തോ എന്ന് വ്യക്തമല്ല.
രാജസ്ഥാ ന്റെ 216 റൺസ് പിന്തുടർന്നിറങ്ങിയ ചെന്നൈ ഫാഫ് ഡുപ്ലെസ്സിന്റെ 72 റൺസി തന്റെ മികവിൽ 200 റൺസ് കുറിച്ചിരുന്നു.