Wednesday, July 15, 2026

10 വയസ്സുകാരനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കി; കോൺഗ്രസ് ഗുരുവായൂർ മണ്ഡലം സെക്രട്ടറിയെ പോലീസ് തൂക്കി 

ഗുരുവായൂർ: 10 വയസ്സുകാരനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തിൽ കോൺഗ്രസ് നേതാവ് അറസ്റ്റിൽ. കോൺഗ്രസ് ഗുരുവായൂർ മണ്ഡലം സെക്രട്ടറി പൊന്നത്ത് വീട്ടിൽ 36 വയസ്സുള്ള പ്രകാശനേയാണ് ഗുരുവായൂർ ടെമ്പിൾ പോലീസ് അറസ്റ്റ് ചെയ്തത്. 10 വയസ്സുകാരനെ വീട്ടിൽ വെച്ച് പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയെന്നാണ് ഇയാൾക്കെതിരെയുള്ള പരാതി. തുടർന്ന് കേസ് അന്വേഷിച്ച ഗുരുവായൂർ ടെമ്പിൾ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments