Saturday, May 30, 2026

വാർത്ത പുറത്തായി; ഗുരുവായൂരിൽ പത്തു വയസ്സുകാരനെ പീഡിപ്പിച്ച മണ്ഡലം സെക്രട്ടറിയെ കോൺഗ്രസ് പുറത്താക്കി

ഗുരുവായൂർ: പ്രകൃതിവിരുദ്ധ ലൈംഗിക പീഡനക്കേസിൽ അറസ്റ്റിലായ കോൺഗ്രസ് നേതാവിനെ പാർട്ടിയിൽ നിന്നും പുറത്താക്കി. ഗുരുവായൂർ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് സി.എസ് സൂരജാണ് ഇത് സംബന്ധിച്ച വാർത്താക്കുറിപ്പിറക്കിയത്. കോൺഗ്രസ് ഗുരുവായൂർ മണ്ഡലം സെക്രട്ടറി പൊന്നത്ത് വീട്ടിൽ 36 വയസ്സുള്ള പ്രകാശനേയാണ് 10 വയസ്സുകാരനെ വീട്ടിൽ വെച്ച് പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന പരാതിയിൽ ഗുരുവായൂർ ടെമ്പിൾ പോലീസ് അറസ്റ്റ് ചെയ്തത്. ഇതു സംബന്ധിച്ച സർക്കിൾ ലൈവ് ന്യൂസ് വാർത്ത പുറത്തുവന്നതോടെ പ്രകാശനെ പുറത്താക്കിക്കൊണ്ട് കോൺഗ്രസ് നേതൃത്വം നടപടി സ്വീകരിക്കുകയായിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments