Friday, May 29, 2026

ഗുരുവായൂർ ദേവസ്വം എംപ്ലോയീസ് ഓർഗനൈസേഷൻ യാത്രയയപ്പ് സമ്മേളനം സംഘടിപ്പിച്ചു

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം എംപ്ലോയീസ് ഓർഗനൈസേഷൻ യാത്രയയപ്പ് സമ്മേളനം സംഘടിപ്പിച്ചു. ദേവസ്വം സർവീസിൽ നിന്ന് വിരമിക്കുന്നവർക്കാണ് യാത്രയയപ്പ് നൽകിയത്. സിപിഎം തൃശ്ശൂർ ജില്ല കമ്മറ്റി അംഗം എം. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് രമേശൻ കരുമത്തിൽ അദ്ധ്യക്ഷത വഹിച്ചു. ദേവസ്വം സർവീസിൽ നിന്ന് വിരമിക്കുന്ന മരാമത്ത്  അസിസ്റ്റന്റ് എൻജിനീയർ  ഇ.കെ നാരായണൻ ഉണ്ണി,  അഡ്മിനിസ്ട്രേഷൻ, ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ  ടി.രാധിക, ഗുരുവായൂർ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂൾ ടിജിടി പി.സി ബീന കൃഷ്ണൻ, സംസ്കൃതം അധ്യാപിക ഡോ. എം.എസ് രാജലക്ഷ്മി, ദേവസ്വം മെഡിക്കൽ സെന്റർ റേഡിയോഗ്രാഫർ വി.ബി  സുനിത, അറ്റൻഡർ  കെ.പി രാമകൃഷ്ണൻ, കാവീട്  ഗോശാല ഫീൽഡ് വർക്കർ  എ. മണികണ്ഠൻ, അസിസ്റ്റന്റ് ലൈൻമാൻ ഇലക്ട്രിക്കൽ എ.കെ ബാലകൃഷ്ണൻ എന്നിവർക്കാണ് യാത്രയയപ്പ് നൽകിയത്. വിരമിക്കുന്ന ജീവനക്കാരെ എം. കൃഷ്ണദാസ് പൊന്നാട അണിയിച്ച് ഉപഹാരം നൽകി അനുമോദിച്ചു. ഗുരുവായൂർ ദേവസ്വം ഭരണ സമിതി അംഗം സി. മനോജ്, മുൻ ഭരണസമിതി അംഗം എ.വി ചന്ദ്രൻ, മുൻ കൃഷ്ണനാട്ടം ചുട്ടി ആശാൻ ഇ. രാജു, കെ.ആർ രാമചന്ദ്രൻ, എക്സിക്യൂട്ടീവ് എഞ്ചിനീയർ മരാമത്ത്  ഇൻചാർജ് എം.കെ അശോക് കുമാർ, റേഡിയോഗ്രാഫർ കെ.പി സുരേഷ്, ജീവധനം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ എം. രാധ, ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പ്രമോദ് കളരിക്കൽ എന്നിവർ സംസാരിച്ചു. യൂണിയൻ സെക്രട്ടറി  ഏലംകുളം ഉണ്ണികൃഷ്ണൻ സ്വാഗതവും ജോയിന്റ് സെക്രട്ടറി ജി.എൻ രാമകൃഷ്ണൻ നന്ദിയും പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments