Tuesday, May 26, 2026

മയക്കുമരുന്ന് കടത്തിലൂടെ സമ്പാദിച്ച ബൈക്കും പണവും കണ്ടുകെട്ടി

തൃശൂർ: മയക്കുമരുന്ന് കടത്തിലൂടെ സമ്പാദിച്ച ബൈക്കും പണവും കണ്ടുകെട്ടി പോലീസ്. മറ്റത്തൂർ കൊടകര കാവനാട് സ്വദേശി ചള്ളിയിൽ വീട്ടിൽ അഭിജിത്തിൻ്റെ യമഹ എം ടി മോട്ടോർ സൈക്കിളും ചാലക്കുടി മൂഞ്ഞേലി അമ്പൂക്കൻ വീട്ടിൽ ജിത്തു വർഗ്ഗീസിൻ്റെ ബാങ്ക് അക്കൗണ്ടിലുള്ള പണവുമാണ് കണ്ടുകെട്ടിയത്. പ്രതികൾ അനധികൃതമായി സമ്പാദിച്ച സ്വത്തുക്കൾ കണ്ടുകെട്ടാൻ ചെന്നൈയിലെ കോംപിറ്റന്റ് അതോറിറ്റിയാണ് ഉത്തരവിട്ടത്. തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ ഐ.പി.എസ് സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. എൻ.ഡി.പി.എസ് നിയമത്തിലെ വകുപ്പ് 68 F പ്രകാരമാണ് ഈ  നടപടി സ്വീകരിച്ചിരിക്കുന്നത്. ചാലക്കുടി നഗരമധ്യത്തിൽ വിൽപ്പനയ്ക്കായി എത്തിച്ച മാരക മയക്കുമരുന്നായ എം.ഡി.എം.എ.യുമായി അഭിജിത്തി(21)നെ തൃശൂർ റൂറൽ പോലീസ് മുൻപ് പിടികൂടിയിരുന്നു. ചാലക്കുടി കെ.എസ്.ആർ.ടി.സി സ്റ്റാന്റിന് സമീപമുള്ള ഗോൾഡൻ നഗറിൽ വെച്ചായിരുന്നു അറസ്റ്റ്. തുടർന്ന് പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ്, ഇയാൾ ഉപയോഗിച്ചിരുന്ന യമഹ എം ടി മോട്ടോർ സൈക്കിൾ മയക്കുമരുന്ന് കച്ചവടത്തിലൂടെ ലഭിച്ച അനധികൃത പണം ഉപയോഗിച്ച് വാങ്ങിയതാണെന്ന് കണ്ടെത്തിയത്. ഇതേതുടർന്നാണ് ബൈക്ക് കണ്ടുകെട്ടാൻ ഉത്തരവായത്.

 വോക്സ് വാഗൺ പോളോ കാറിൽ ആറ് കിലോയോളം കഞ്ചാവുമായി ചാലക്കുടി മൂഞ്ഞേലി അമ്പൂക്കൻ വീട്ടിൽ ജിത്തു വർഗ്ഗീസ് (28), തിരുത്തിപറമ്പ് ചില്ലായി വീട്ടിൽ ഷൈൻ ഷിജു (25) എന്നിവരെ ആളൂർ പോലീസ് സ്‌റ്റേഷൻ പരിധിയിൽ കൊമ്പിടിഞ്ഞാമാക്കൽ വെച്ച് പോലീസ് പിടികൂടിയിരുന്നു. ഈ കേസിൽ നടത്തിയ തുടരന്വേഷണത്തിലാണ് പ്രതിയായ ജിത്തു വർഗ്ഗീസിന്റെ ബാങ്ക് അക്കൗണ്ടിലുള്ള പണം മയക്കുമരുന്ന് കടത്തിലൂടെ അനധികൃതമായി സമ്പാദിച്ചതാണെന്ന് പോലീസ് കണ്ടെത്തിയത്. ഈ തുകയാണ് ഇപ്പോൾ കണ്ടുകെട്ടിയിരിക്കുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments