Tuesday, May 26, 2026

മണത്തല സൗത്ത് മരണാനന്തര സഹായ സമിതി എൻ. വിദ്യാസാഗരൻ സ്മാരക വിദ്യാഭ്യാസ അവാർഡ് വിതരണം ചെയ്തു

ചാവക്കാട്: മണത്തല സൗത്ത് മരണാനന്തര സഹായ സമിതിയുടെ 43 -ാം വാർഷിക പൊതുയോഗവും എൻ. വിദ്യാസാഗരൻ സ്മാരക വിദ്യാഭ്യാസ അവാർഡ് ദാനവും സംഘടിപ്പിച്ചു. സമിതി പ്രസിഡന്റ്‌ എം.ജി ജയരാജ്‌ ഉദ്‌ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്‌ പി.എം മനോജ് അധ്യക്ഷത വഹിച്ചു.  മുതിർന്ന അംഗങ്ങളായ കരുമത്തിൽ സുധാകരൻ, സുബ്രഹ്മണ്യൻ കണ്ടരശ്ശേരി, വിശ്വംബരൻ അരീക്കര കുഞ്ഞിമോൻ, കാർത്യായനി എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ചു. ചടങ്ങിൽ  മധു നെടിയെടത്ത്, സ്മിത വി ചന്ദ്രൻ, ഡോ. ജിഷ ജയരാജ്‌, വിനീത മനോജ്‌, ലീന ദിനേശൻ എന്നിവർ ചേർന്ന് ഉന്നത വിജയം നേടിയ  വിദ്യാർത്ഥികൾക്കുള്ള വിദ്യാസാഗരൻ സ്മാരക വിദ്യാഭ്യാസ അവാർഡ് ദാനം  നിർവഹിച്ചു. സെക്രട്ടറി ഈ. സി രാജേഷ് റിപ്പോർട്ടും ട്രഷറർ കെ.കെ സുരേഷ് വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു. രാജൻ കുറുമ്പൂർ, ശൈലജ രവീന്ദ്രൻ, ഷാജി നരിയംപുള്ളി, ഗിരീഷ് മുള്ളത്ത് എന്നിവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments