Monday, November 25, 2024

മോദി സർക്കാരിന്റെ ജനാധിപത്യവിരുദ്ധ നടപടിക്കെതിരെ മന്ദലാംകുന്നിൽ സി.പി.എം പുന്നയൂർ നോർത്ത് ലോക്കൽ കമ്മിറ്റിയുടെ പ്രതിഷേധം

പുന്നയൂർ: കർഷക ബില്ലിനെതിരെ രാജ്യസഭയിൽ പ്രതിഷേധിച്ച കെ കെ രാഗേഷ്, എളമരം കരീം എന്നിവരടക്കമുള്ള എം.പിമാരെ രാജ്യസഭയിൽ നിന്നും സസ്പെന്റ് ചെയ്ത മോദി സർക്കാരിന്റെ ജനാധിപത്യവിരുദ്ധ നടപടിക്കെതിരെ
മന്ദലാംകുന്നിൽ സി.പി.എം പ്രതിഷേധം. പുന്നയൂർ നോർത്ത് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മന്ദ ലംകുന്നിൽ പ്രതിഷേധ ധർണ്ണ സംഘടപ്പിച്ചു.
ലോക്കൽ കമ്മിറ്റി സെക്രട്ടറി വി സമീർ ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി മെമ്പർ എൻ കെ ഗോപി അദ്ധ്യക്ഷത വഹിച്ചു.
എ എം ഹംസത്ത് , പി കെ സഫുവാൻ , സക്കരിയ , ഷാജി , കരീം , അനിൽ, ഹസ്സൻ തുടങ്ങിയവർ പങ്കെടുത്തു.
എം എ വഹാബ് സ്വാഗതവും ടി കെ ഖാദർ നന്ദിയും പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments