കടപ്പുറം: മുനക്കകടവ് തീരദേശ പോലീസും കടലോര ജാഗ്രത സമിതിയും സംയുക്തമായി ബ്ലാങ്ങാട് ബീച്ച് ശുചീകരിച്ചു. തീരദേശ ഇൻസ്പെക്ടർ ശശീന്ദ്രൻ മേലയിൽ ഉദ്ഘാടനം ചെയ്തു. കടലോര ജാഗ്രത സമിതി ജില്ല കോഡിനേറ്റർ ആച്ചി ബാബു അധ്യക്ഷത വഹിച്ചു. എ.എസ്.ഐ മാരായ മിനി, അനിത, പോലീസ് ഉദ്യോഗസ്ഥർ, കോസ്റ്റൽ വാർഡന്മാർ, ബോട്ട് സ്റ്റാഫുകൾ, കടലോര ജാഗ്രത സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

