Saturday, May 23, 2026

എടക്കഴിയൂർ അതിർത്തിയിൽ കാറിന് പുറകിൽ സ്‌കൂട്ടർ ഇടിച്ച് യുവതി മരിച്ചു; മകന് പരിക്ക്

ചാവക്കാട്: എടക്കഴിയൂർ അതിർത്തി മഹ്ളറ പള്ളിക്കടുത്ത് ദേശീയപാത 66ൽ കാറിന് പുറകിൽ സ്‌കൂട്ടർ ഇടിച്ച് യുവതി മരിച്ചു. മകന് പരിക്കേറ്റു. പാലപ്പെട്ടി തെക്കേപ്പുറത്ത് ഷാനവാസിൻ്റെ ഭാര്യ മുംതാസ് ആണ് മരിച്ചത്. 40 വയസ്സായിരുന്നു. മുംതാസിന്റെ മകൻ 18 വയസുള്ള ശാൽബിനാണ് സ്കൂ‌ട്ടർ ഓടിച്ചിരുന്നത്. ഇന്ന് രാത്രി ഒൻപതു മണിയോടെയായിരുന്നു അപകടം. ദേശീയപാതയിൽ നിർത്തിയിട്ടിരുന്ന കാറിന് പിറകിൽ ചാവക്കാട് ഭാഗത്തു നിന്നും വരികയായിരുന്ന സ്‌കൂട്ടർ ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ കെൻസ് എമർജൻസി അംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും മുംതാസിനെ രക്ഷിക്കാനായില്ല.

RELATED ARTICLES
- Advertisment -

Most Popular

Recent Comments