ചാവക്കാട്: ചാവക്കാട് നഗരസഭയിൽ വയോജനങ്ങൾക്കുള്ള 224 കട്ടിലുകൾ വിതരണം ചെയ്തു. ചാവക്കാട് നഗരസഭാ ചെയർമാൻ എൻ കെ അക്ബർ ഉദ്ഘാടനം നിർവഹിച്ചു. വൈസ് ചെയർ പേഴ്സൺ മഞ്ജുഷ സുരേഷ് അധ്യക്ഷത വഹിച്ചു. വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ എം.ബി രാജലക്ഷ്മി, സഫൂറ ബക്കർ, എ.സി ആനന്ദൻ, കെ.എച്ച് സലാം, കൗൺസിലർമാരായ ശാന്ത സുബ്രഹ്മണ്യൻ, പി.വി പീറ്റർ, ഹിമ മനോജ്, എ.എച്ച് അക്ബർ, കെ.എസ്
ബാബുരാജ്, ഹസീന സലിം, ഷാഹിന സലിം, ബുഷറ ലത്തീഫ് എന്നിവർ പങ്കെടുത്തു. കോവിസ് മാനദണങ്ങൾ പാലിച്ചു കൊണ്ട് നടന്ന ചടങ്ങിൽ 32 വാർഡുകളിലേക്കായി 224 കട്ടിലുകളാണ് നൽകിയത്.