Saturday, May 23, 2026

കുട്ടികൾക്ക് ശാസ്ത്ര ബോധം പകർന്ന് ‘അറിവരുവി’ ക്യാമ്പ്

ചാവക്കാട്: ‘അറിവരുവി’ എന്ന പേരിൽ ബാലവേദി ഗുരുവായൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു.  സിപിഐ ജില്ല അസിസ്റ്റന്റ് സെക്രട്ടറി ടി.ആർ രമേഷ് കുമാർ ഉദ്ഘാടനം ചെയ്തു. ശാസ്ത്രാദ്ധ്യാപകനും മതിലകം ബി.ആർ.സി ഇൻസ്ട്രക്റ്ററുമായ പ്രശാന്ത് കുട്ടികൾക്കായി ശാസ്ത്രാവബോധ ക്ലാസെടുത്തു. വായന, ചിത്രരചന, പെയിന്റിംഗ് തുടങ്ങിയ മത്സരങ്ങളും ഉണ്ടായി. മത്സര വിജയികൾക്കുള്ള സമ്മാനദാനം ജില്ല പഞ്ചായത്തംഗം കെ.എസ് ജയ നിർവ്വഹിച്ചു. മണ്ഡലം സെക്രട്ടറി പി.കെ രാജേശ്വരൻ, സെക്രട്ടറിയേറ്റ് അംഗം എ.എം സതീന്ദ്രൻ, ഗീത രാജൻ എന്നിവർ ചേർന്ന് ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾക്ക് സർട്ടിഫിക്കറ്റുകളും നോട്ടു പുസ്തകങ്ങളും വിതരണം ചെയ്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments