കടപ്പുറം: കടപ്പുറം പഞ്ചായത്തിന്റെ കടലോരപ്രദേശങ്ങളിൽ കടലിറങ്ങി കുളിക്കുന്നത് മൂലം തുടർച്ചയായി ഉണ്ടാകുന്ന ദാരുണമായ സംഭവങ്ങൾക്ക് അറുതി വരുത്താൻ പരിഹാരമാവശ്യപ്പെട്ട് പോലീസിൽ നിവേദനം നൽകി മുസ്ലിം ലീഗ്. മുസ്ലിം ലീഗ് കടപ്പുറം പഞ്ചായത്ത് സെക്രട്ടറി എ.കെ ഫൈസലിന്റെ നേതൃത്വത്തിൽ മുനക്കക്കടവ് കോസ്റ്റൽ പോലീസ് എസ്.എച്ച്.ഒക്ക് ഇത് സംബന്ധിച്ച നിവേദനം നൽകി. കടൽത്തീരങ്ങളിൽ അപകട മുന്നറിയിപ്പ് നൽകുന്ന ബോർഡുകൾ സ്ഥാപിക്കുക, പോലീസ് നിരീക്ഷണം ശക്തമാക്കുക തുടങ്ങിയ ആവശ്യങ്ങൾ നിവേദനത്തിൽ ഉന്നയിച്ചു. മുസ്ലിം ലീഗ് 17 -ാം വാർഡ് പ്രസിഡണ്ട് പി.എസ് സലാം, വൈസ് പ്രസിഡണ്ട് അലി ചോപ്പൻ, ട്രഷറർ പി അബ്ദുറഹ്മാൻ, യൂത്ത് ലീഗ് പതിനേഴാം വാർഡ് പ്രസിഡണ്ട് എം.എം ജലാൽ എന്നിവരും ഒപ്പമുണ്ടായിരുന്നു.

