ചാവക്കാട്: കടപ്പുറം തൊട്ടാപ്പിൽ കടലിൽ കുളിക്കാനിറങ്ങി തിരയിൽപ്പെട്ട് കാണാതായ വിദ്യാർഥി മരിച്ചു. തൊട്ടാപ്പ് നാല് സെൻ്റ് സ്വദേശിയും എസ്ഡിപിഐ തൊട്ടാപ്പ് ബ്രാഞ്ച് സെക്രട്ടറിയുമായ ഇല്യാസിന്റെ മകൻ 12 വയസ്സുള്ള ഇജാസാണ് മരിച്ചത്. സുഹൃത്തുക്കളായ രണ്ടു പേരോടൊപ്പമാണ് ഇജാസ് കടലിൽ കുളിക്കാനിറങ്ങിയത്. കുളിക്കുന്നതിനിടയിൽ ഇജാസ് തിരയിൽപ്പെട്ടു. ഇതോടെ പരിഭ്രാന്തരായ മറ്റു രണ്ടു പേർ കരയിലേക്ക് കയറി വിവരം പരിസരവാസികളെ അറിയിക്കുകയായിരുന്നു. ഇതിനിടയിൽ ഇജാസിനെ കടലിൽ കണ്ടു. ഉടൻ തന്നെ നാട്ടുകാർ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു.

