Monday, May 11, 2026

വേദിക സാംസ്കാരിക സമിതി ഗുരുവായൂരിൽ കവി കുഞ്ഞുണ്ണിമാഷ് ജയന്തി ആഘോഷിച്ചു

ഗുരുവായൂർ: വേദിക സാംസ്കാരിക സമിതി കവി കുഞ്ഞുണ്ണി മാഷിന്റെ 99ാം ജയന്തി ദിനം  വിവിധ പരിപാടികളുടെ ആഘോഷിച്ചു. ഗുരുവായൂർ  മുൻസിപ്പാലിറ്റി ഫ്രീഡം ഹാളിൽ നടന്ന സമ്മേളനം കവി രാധാകൃഷ്ണൻ കാക്കശ്ശേരി ഉദ്ഘാടനം ചെയ്തു. ലാളിത്യവും അതേസമയം അവയിലെ ഗഹനതയുമാണ് കുഞ്ഞുണ്ണിക്കവിതകളുടെ മുഖമുദ്ര എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വേദിക സാംസ്ക്കാരിക സമിതി പ്രസിഡണ്ട് സജീവൻ നമ്പിയത്ത് അധ്യക്ഷത വഹിച്ചു. ഗുരുവായൂർ മുൻസിപ്പൽ ചെയർപേഴ്സൺ സുനിത അരവിന്ദൻ മുഖ്യാതിഥിയായി. ചടങ്ങിൽ ഭാഗവതാചാര്യനും സാഹിത്യകാരനുമായ വിജയൻ കയിലിയാടിനെ   രാധാകൃഷ്ണൻ കാക്കശ്ശേരിയും സുനിത അരവിന്ദനും ചേർന്ന് ആദരിച്ചു. ദിനേശ് രാജ വിജയൻ കയിലിയാടിനെ പരിചയപ്പെടുത്തി. മാതൃദിനാചരണത്തിൻ്റെ ഭാഗമായി മുതിർന്ന എഴുത്തുകാരി ശ്രീദേവി അമ്പലപുരത്തെയും ആദരിച്ചു. തുടർന്ന് നടന്ന കവിയരങ്ങിൽ കെ. ദിനേശ് രാജ, ശ്രീദേവി അമ്പലപുരം, മുരളി മംഗലത്ത്  സുരേന്ദ്രനാഥ പണിക്കർ, ശ്രീലത കാഞ്ഞിരക്കോട്, നോമി കൃഷ്ണ, ഹവ്വ ടീച്ചർ, പ്രിയങ്ക പവിത്രൻ, ഹരി കെ പുരക്കൽ, റോബർട്ട് പുള്ള് എന്നിവർ കവിതകൾ അവതരിപ്പിച്ചു. സേതു പാലിയത്ത് നന്ദി പറഞ്ഞു. തുടർന്ന് മികച്ച മാർക്ക് നേടി വിജയിച്ച നൂറിൽപ്പരം വിദ്യാർത്ഥികളെ ഉപഹാരങ്ങളും സർട്ടിഫിക്കറ്റുകളും നൽകി ആദരിച്ചു. നേരത്തെ കുഞ്ഞുണ്ണി മാഷുടെ ചാഛചിത്രത്തിൽ പുഷ്പാർച്ചന നടത്തിയാണ് ചടങ്ങ് തുടക്കം കുറിച്ചത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments