ഗുരുവായൂർ: പൈതൃകം ഗുരുവായൂരിൻ്റെ നേതൃത്വത്തിൽ കുടുംബ സംഗമവും വൈജ്ഞാനിക സദസും സംഘടിപ്പിച്ചു. സ്വാമി കൃഷ്ണാനന്ദ സരസ്വതി യോഗം ഉദ്ഘാടനം ചെയ്തു. ‘ഗുരുവായൂരപ്പ ദർശനം ‘ എന്ന വിഷയത്തെ അധികരിച്ച് പ്രമുഖ പ്രഭാഷകൻ ശരത്ത് എ.ഹരിദാസ് പ്രഭാഷണം അവതരിപ്പിച്ചു. പ്രസിഡൻ്റ് അഡ്വ. സി. രാജഗോപാലൻ അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ അഡ്വ. രവി ചങ്കത്ത്, ഡോ. കെ.ബി പ്രഭാകരൻ, മണലൂർ ഗോപിനാഥ്, പ്രൊഫ. നാരായണൻ നമ്പൂതിരി, കുമാരി ടീച്ചർ, കെ. കെ വേലായുധൻ, രവി വട്ടരങ്ങത്ത്, പ്രഹ്ലാദൻ മാമ്പറ്റ്, ഹരിദാസ് കുളവിൽ തുടങ്ങിയവർ സംസാരിച്ചു. വി.എൻ പ്രേമലത, ശൈലജ മോഹൻ ദാസ് എന്നിവർക്ക് ആജീവനാന്ത മെമ്പർഷിപ്പ് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. കൃത്യസമയം പാലിച്ചവർക്കുള്ള സമ്മാന വിതരണം കുമാരി നിർവഹിച്ചു.

