Wednesday, May 6, 2026

ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി വാട്ടർ ഫിൽറ്റർ

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ നിവേദ്യാവശ്യത്തിനുള്ള ജലം ശുദ്ധീകരിക്കുന്നതിനായി വാട്ടർ  ഫിൽറ്റർ സ്ഥാപിച്ചു. കാണിപ്പയ്യൂർ സ്വദേശി സജിത്താണ് വഴിപാട് സമർപ്പണം നടത്തിയത്. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പി.സി ദിനേശൻ നമ്പൂതിരിപ്പാട് പ്രവർത്തന ഉദ്ഘാടനം നിർവ്വഹിച്ചു. വഴിപാട് സമർപ്പണം നടത്തിയ സജിത്തിന് ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഒ.ബി അരുൺകുമാർ ഉപഹാരം സമ്മാനിച്ചു. ചടങ്ങിൽ ശാന്തിയേറ്റ നമ്പൂതിരിമാരായ ചെറുതയൂർ അജിത് നമ്പൂതിരി, മാഞ്ചിറ കേശവൻ നമ്പൂതിരി, മരാമത്ത് അസിസ്റ്റന്റ് എൻജിനീയർ ഇ.കെ നാരായണനുണ്ണി എന്നിവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments