Monday, June 15, 2026

യുവതിയുടെ മൃതദേഹം കുഴിച്ചിട്ട നിലയിൽ

പൊന്നാനി: പൊന്നാനി ഹാര്‍ബര്‍ പരിസരത്ത് യുവതിയുടെ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. പൊന്നാനി രായിന്‍മരക്കാര്‍ വീട്ടില്‍ മുഹമ്മദിന്റെ ഭാര്യ ഫാത്തിമയാണ് മരിച്ചത്. ഇന്ന് രാവിലെ നാട്ടുകാരാണ് മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. മരണത്തില്‍ അസ്വഭാവികതയുണ്ടെന്നും യുവതിയുടെ ഭര്‍ത്താവിനെ കാണാനില്ലെന്നും തിരൂര്‍ ഡി.വൈ.എസ്.പി പറഞ്ഞു. സ്ത്രീയുടെ കാലില്‍ ആഴത്തിലുള്ള മുറിവുണ്ട്. സ്ഥലത്തെത്തിയ പോലിസ് ഫോറന്‍സിക് സംഘം ഉള്‍പ്പെടെയുള്ളവര്‍ മൃതദേഹം പരിശോധിച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്നതിനായി പോലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമേ കൊലപാതകമാണോ എന്ന കാര്യത്തില്‍ സ്ഥിരീകരണം ഉണ്ടാകൂ എന്ന് പോലിസ് വ്യക്തമാക്കി. അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരിസരപ്രദേശങ്ങളിലെ സിസിടിവി ഉള്‍പ്പെടെ പരിശോധിച്ചുവരികയാണെന്നും തിരൂര്‍ ഡിവൈഎസ്പി പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments