ചാവക്കാട്: ചാവക്കാട് മർച്ചന്റ്സ് അസോസിയേഷൻ യൂത്ത് വിങ് -വനിതാ വിംഗ് സംയുക്തമായി ചാവക്കാട് നഗരത്തിനും രണ്ടിടങ്ങളിലായി സംഭാര വിതരണം നടത്തി. ചാവക്കാട് മുനിസിപ്പൽ സ്ക്വയറിൽ യൂത്ത് വിങ്ങിന്റെ നേതൃത്വത്തിൽ നടന്ന പരിപാടി നഗരസഭ ചെയർമാൻ എ.എച്ച് അക്ബറും വനിതാ വിംഗ് നേതൃത്വത്തിൽ ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന പരിപാടി കെ വി വി ഇ എസ് ജില്ലാ സെക്രട്ടറിയേറ്റ് മെമ്പറും സി.എം.എ ജനറൽ സെക്രട്ടറിയുമായ ജോജി തോമസും ഉദ്ഘാടനം ചെയ്തു. യൂത്ത് വിങ് പ്രസിഡണ്ട് ഷഹീർ മഹാരാജ്, സെക്രട്ടറി ജെഫിൻ ജോണി,വനിതാ വിംഗ് ഗുരുവായൂർ നിയോജക മണ്ഡലം ചെയർപേഴ്സൺ കെ. രാജശ്രീ, യൂണിറ്റ് പ്രസിഡണ്ട് ഫാദിയ ഷഹീർ, സെക്രട്ടറി റസിയ ഷാഹുൽ, ട്രഷറർ രതി രാജൻ, സി.എം.എ ട്രഷറർ കെ.കെ സേതുമാധവൻ, വൈസ് പ്രസിഡന്റ് കെ.എൻ സുധീർ, സെക്രട്ടറിമാരായ പി.എം അബ്ദുൽ ജാഫർ, പി.എസ് അക്ബർ, എ.എസ് രാജൻ സെക്രട്ടറിയേറ്റ് മെമ്പർ ആർ.എസ് ഹമീദ് എന്നിവർ നേതൃത്വം നൽകി.

