എളവള്ളി: ചിറ്റാട്ടുകര സർവ്വീസ് സഹകരണ ബാങ്കിന്റെ അവധിക്കാല നീതി പുസ്തക ചന്ത പുവ്വത്തൂർ ബസ് സ്റ്റാൻഡ് ബിൽഡിംഗിൽ ആരംഭിച്ചു. എളവള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.യു സരിത ഉദ്ഘാടനം നിർവ്വഹിച്ചു. ബാങ്ക് പ്രസിഡന്റ് ആർ എ അബ്ദുൽ ഹക്കീം അധ്യക്ഷത വഹിച്ചു.ബാങ്ക് വൈസ് പ്രസിഡന്റ് ഷാജി കാക്കശ്ശേരി, പി ജി സുബിദാസ്, ബാങ്ക് ഡയറക്ടർമാർ അശോകൻ മൂക്കോല,ഫ്രാജോ ചുങ്കത്ത്, വി കെ മോഹനൻ,അനീഷ് ടി ജി, സുനിത വിജയൻ, മുരളി ഇത്തിപറമ്പിൽ, സെക്രട്ടറി ലക്ഷ്മി ഐ ബി സെഫിൻ ജോൺ സി, പി കെ രമേശ് എന്നിവർ സംസാരിച്ചു.കഴിഞ്ഞ പത്ത് വർഷമായി എല്ലാ അവധിക്കാലത്തും പ്രവർത്തിച്ചു വരുന്ന പുസ്തക ചന്ത വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വലിയ ആശ്വാസമാണ് നൽകുന്നത്. പ്രമുഖ കമ്പനികളുടെ ബാഗുകൾ, പുസ്തകങ്ങൾ,കുടകൾ പഠനോപകരണങ്ങൾ എന്നിവ വിലക്കുറവിൽ ലഭ്യമാകുന്ന നീതി പുസ്തകചന്ത രാവിലെ 9 മണി മുതൽ വൈകീട്ട് 8 മണി വരെ ഞായറാഴ്ച അടക്കമുള്ള ദിവസങ്ങളിൽ പ്രവർത്തിക്കുമെന്ന് ബാങ്ക് അധികൃതർ അറിയിച്ചു.

