Tuesday, September 22, 2026

ചേറ്റുവയിലെ ഹാളിൽ വിവാഹത്തിരക്കിനിടയിൽ വീട്ടമ്മയുടെ മാല പൊട്ടിക്കാൻ ശ്രമം. തമിഴ്നാട് സ്വദേശിനി പിടിയിൽ

ഏങ്ങണ്ടിയൂർ: ചേറ്റുവയിലെ ഹാളിൽ വിവാഹത്തിരക്കിനിടയിൽ വീട്ടമ്മയുടെ മാല പൊട്ടിക്കാൻ ശ്രമം. തമിഴ്നാട് സ്വദേശിയായ യുവതിയെ വീട്ടമ്മ കൈയ്യോടെ പിടികൂടി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വാടാനപ്പള്ളി പോലീസ് യുവതി അറസ്റ്റ് ചെയ്തു. തമിഴ്‌നാട് രാമനാഥപുരം സ്വദേശിനി മുത്തുമാരിയാണ് അറസ്റ്റിലായത്. ഇന്ന് ഉച്ചക്ക് 12.30 ഓടെയായിരുന്നു സംഭവം. നടുവിൽക്കര സ്വദേശികളുടെ വിവാഹാഘോഷം നടന്ന ചേറ്റുവ ഷാ ഇൻ്റർനാഷണൽ ഹാളിലായിരുന്നു സംഭവം. തിരക്കിനടിയിൽ ഷാജിത എന്ന വീട്ടമ്മയുടെ മാലയാണ് മുത്തുമാരി പൊട്ടിക്കാൻ ശ്രമിച്ചത്. തിരക്കിനിടയിൽ യുവതി പിറകിലൂടെ കൈയിട്ടാണ് മാല പൊട്ടിക്കാൻ ശ്രമിക്കുകയായിരുന്നു. കഴുത്ത് വലിഞ്ഞതോടെ സംഭവം ശ്രദ്ധയിൽ പെട്ട വീട്ടമ്മ യുവതിയെ കൈയ്യോടെ പിടികൂടുകയായിരുന്നു. ബഹളമായതോടെ വിവാഹത്തിനെത്തിയവർ യുവതിയെ പിടികൂടി പൊലീസിനെ വിളിച്ചു വരുത്തി. യുവതിക്കൊപ്പം മറ്റൊരു സ്ത്രീയും ഇവിടെ എത്തിയിരുന്നെങ്കിലും തിരക്കിലും ബഹളത്തിനിടയിൽ ഇവർ രക്ഷപ്പെടുകയായിരുന്നുവത്രേ.

RELATED ARTICLES
- Advertisment -

Most Popular

Recent Comments