ചാവക്കാട്: ബ്ലാങ്ങാട് ബി.ജെ.പിയുടെ നേതൃത്വത്തിൽ ‘എ വാക്ക് വിത്ത് കാൻഡിഡേറ്റ്’ പരിപാടി സംഘടിപ്പിച്ചു. ചാപ്പറമ്പ് നാഗയക്ഷി ക്ഷേത്ര പരിസരത്തുനിന്ന് എൻ.ഡി.എ സ്ഥാനാർത്ഥി ബി ഗോപാലകൃഷ്ണനോടൊപ്പം ആരംഭിച്ച കാൽനടത്തം ബ്ലാങ്ങാടിൽ സമാപിച്ചു. ബി.ജെ.പി ചാവക്കാട് മണ്ഡലം പ്രസിഡന്റ് വർഷ മണികണ്ഠൻ, ജനറൽ സെക്രട്ടറിമാരായ ഗണേഷ് ശിവജി, പ്രതീഷ് അയിനിപ്പുള്ളി, മണ്ഡലം സെക്രട്ടറി വിനോദ് പുന്ന, ബി.ജെ.പി കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് സുനിൽ കാരയിൽ, ചാവക്കാട് വെസ്റ്റ് മേഖല പ്രസിഡന്റ് പ്രമോദ് ശങ്കരൻ, ജനാർദ്ദനൻ, ഷിത്ത് ബ്ലാങ്ങാട് എന്നിവർ നേതൃത്വം നൽകി.

