Thursday, March 19, 2026

പാലയൂർ അഭിഷേകാഗ്നി ബൈബിൾ കൺവെൻഷൻ സമാപിച്ചു

ചാവക്കാട്: 29-ാംപാലയൂർ മഹാ തീർത്ഥാടനത്തോട് അനുബന്ധിച്ചുള്ള പാലയൂർ ബൈബിൾ കൺവെൻഷൻ അഭിഷേകാഗ്നി മാർച്ച് സമാപിച്ചു. തൃശ്ശൂർ അതി രൂപത, ബിഷപ്പ്  മാർ ആൻഡ്രൂസ് താഴത്ത് സമാപന സന്ദേശം നൽകി. റവ. ഫാ. സേവിയർ വട്ടായിൽ പി.ഡി.എം, റവ. ഫാ. സംസൺ ക്രിസ്റ്റി പി.ഡി.എം എന്നിവരുടെ നേതൃത്വത്തിലാണ് ധ്യാന ശുശ്രുഷ നടന്നത്. 15000 പേർക്ക് ഇരിക്കുവാനുള്ള ഇരുപ്പിടങ്ങളും പന്തലുമാണ് സജ്ജീകരിച്ചിട്ടുണ്ടായിരുന്നു. ആർച്ച് പ്രീസ്റ്റ് റവ. ഡോ. ഡേവിസ് കണ്ണമ്പുഴ, അസി. വികാരി ഫാ. നിതിൻ താഴത്ത് കൺവെൻഷൻ ഫോറോന ചെയർമാൻ റവ. ഫാ. ഫ്രാൻസിസ് നീലങ്കാവിൽ,ക്ലിൻസൺ കാട്ടിപ്പറമ്പൻ എന്നീ വൈദികർ സന്നിഹിതരായി. പാലയൂർ മഹാതീർത്ഥാടനം 2026 മാർച്ച്‌ 22 ന്  നടക്കും. പ്രാർഥനാ മന്ത്രങ്ങൾ ഉരുവിട്ടുകൊണ്ടും പീഡാനുഭവചിന്തകൾ പങ്കുവെച്ചും ധ്യാനിച്ചും പതിനായിരങ്ങളാണ് അന്നേ ദിവസം പാലയൂരിൽ എത്തിച്ചേരുക. അതിരുപതയുടെ വിവിധ ഭാഗങ്ങളിൽ നിന്നും പുലർച്ചെ മു തൽ തന്നെ പദയാത്രികരായി പാലയൂരിൽ എത്തുന്ന വിശ്വാസികൾക്ക് നേർച്ച ഭക്ഷണം ഒരുക്കിയിട്ടുണ്ട്. മുപ്പതിനായിരത്തോളം പേർക്ക് ഭക്ഷണം വിതരണം ചെയ്യും. അന്നേ ദിവസം തുടർച്ചയായി വി.കുർബ്ബാനയും ഉണ്ടായിരിക്കും. മുഖ്യപദയാത്ര ത്യശ്ശൂർ അതിരൂപത ലൂർദ്ദ് കത്തീഡ്രൽ ദേവാലയത്തിൽ നിന്നും പുലർച്ചെ അഞ്ച് മണിക്ക് മാർ ആൻഡ്രൂസ് താഴത്ത് പേപ്പൽ പതാക കൈമാറി ഉദ്ഘാടനം ചെയ്യും.അതിനോടൊപ്പം അതിരൂപതയുടെ വിവിധ കേന്ദ്രങ്ങളിൽ നിന്നും ഉപപദയാത്രകൾ പാലയൂരിലേക്ക് പുറാപ്പെടും. ഉച്ചതിരിഞ്ഞ് 2 മണിക്ക് പാവറട്ടി സെൻ്റ്ജോസഫ് തീർഥ കേന്ദ്രത്തിൽ നടക്കുന്ന ദിവ്യബലിക്ക് ശേഷം 3 മണി ക്ക് അതിരൂപതയിലെ യുവജനങ്ങളും ആയിരകണക്കിന് വിശ്വാസികളും സന്യസ്‌തരും ഒന്നിച്ച് അണിചേരുകയും,കോഴിക്കോട് കൊട്ടോളി ക്രിസ്തു ദാസി ചാപ്പലിൽ അന്ത്യവിശ്രമം കൊള്ളുന്ന പാലയൂർ മഹാതീർത്ഥാടനത്തിന്റെ അമരക്കാരനായ മാർ ജേക്കബ് തൂങ്കുഴി പിതാവിന്റെ   കബറിടത്തിൽ നിന്നും കൊണ്ടുവരുന്ന ഛായാചിത്രവും,ദീപശിഖയും  പഞ്ചാരമുക്കിൽ വച്ച്കൊണ്ട് മഹാതീർത്ഥാടനത്തിന്റെ കൂടെ ചേർന്നുകൊണ്ട് പാലയൂർ തീർത്ഥകേന്ദ്രത്തിൽ എത്തിച്ചേരുന്നതാണ്.വികാരി ജനറാളച്ചന്മാരുടെ നേത്യത്വത്തിൽ പദയാത്ര എത്തിച്ചേരും.പാലയൂർ മഹാതുടർ ന്ന് 4 മണിക്ക് മാർ ജേക്കബ് തൂങ്കുഴി നഗറിൽ വെച്ച് ചേരുന്ന പൊതുസമ്മേളനം സി ബി സി ഐ പ്രസിഡന്റ്  കർദിനാൾ പൂല അന്തോണി ഉദ്ഘാടനം ചെയ്യും.  ത്യശ്ശൂർ അതിരൂപത മെത്രാപ്പോലിത്ത മാർ ആൻഡ്രൂസ് താഴത്ത് അധ്യക്ഷത വഹിക്കും. തൃശ്ശൂർ അതിരൂപത പാസ്റ്റർ സെക്രട്ടറി ചൊല്ലികൊടുക്കുന്ന വിശ്വാസ പ്രതിജ്ഞ വിശ്വാസികൾ ഏറ്റു ചൊല്ലും. തുടർന്ന് അഭിവന്ദ്യ പിതാക്കന്മാരുടെ കർമികത്വത്തിൽ നടക്കുന്ന വിശുദ്ധ കുർബ്ബാനയോടെ  തീർത്ഥാടനം പര്യാഅവസാനിക്കും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments