Monday, February 23, 2026

ഒരു മണിക്കൂറിൽ അയ്യായിരം ഇഡ്ഢലി; ഗുരുവായൂർ ക്ഷേത്രത്തിലേക്ക് പുതിയ ഇഡ്ഢലി മെഷീൻ സമർപ്പിച്ചു

ഗുരുവായൂർ: ഒരു മണിക്കൂറിൽ അയ്യായിരം ഇഡ്ഢലി  തയ്യാറാക്കാനാകുന്ന ഇഡ്ഢലി മെഷീൻ ഗുരുവായൂർ ക്ഷേത്രത്തിലേക്ക് സമർപ്പിച്ചു. കാനഡയിൽ ഹോട്ടൽ വ്യവസായിയായ ബാലസുബ്രഹ്മണ്യമാണ് ഈ വഴിപാട് സമർപ്പണം നടത്തിയത്. ദേവസ്വം മന്ത്രി വി.എൻ വാസവൻ ഇഡ്ഢലി മെഷീൻ ഭക്തർക്കായി സമർപ്പിച്ചു. ക്ഷേത്രം അന്ന ലക്ഷ്മി ഹാളിൽ നടന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ, എൻ.കെ അക്ബർ എം.എൽ.എ, ഭരണസമിതി അംഗങ്ങളായ ബ്രഹ്മശ്രീ.മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി.മനോജ്, കെ.പി വിശ്വനാഥൻ, മനാജ് ബി നായർ, അഡ്മിനിസ്ട്രേറ്റർ ഒ.ബി അരുൺകുമാർ എന്നിവർ സന്നിഹിതരായി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments