ഗുരുവായൂർ: ക്ഷേത്രത്തിൽ ആറുമാസത്തേക്കുള്ള മേൽശാന്തിയെ തെരഞ്ഞെടുത്തു.
ഒറ്റപ്പാലം ചുനക്കര മൂർത്തിയേടം കൃഷ്ണൻ നമ്പൂതിരി അമ്പലപ്പാറയാണ് പുതിയ മേൽ ശാന്തി. ഒക്ടോബർ ഒന്നു മുതൽ ആറുമാസത്തേക്കാണ് പുതിയ മേൽശാന്തിയുടെ കാലാവധി. ഇന്ന് ഉച്ചപൂജയ്ക്കു നട തുറന്നശേഷം മേൽശാന്തിയുടെ ചുമതലയുള്ള ക്ഷേത്രം ഓതിക്കൻ പഴയത്ത് സതീശൻ നമ്പൂതിരിയാണു നറുക്കെടുത്തത്. നിയുക്ത മേൽശാന്തി 12 ദിവസം ക്ഷേത്രത്തിൽ ഭജനമിരുന്ന് സെപ്‌റ്റംബർ 30-ന് രാത്രി ചുമതലയേൽക്കും.