Friday, September 20, 2024

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിന് വെട്ടേറ്റു

മാള: കാപ്പ ചുമത്തപ്പെട്ട നിരവധി ക്രിമിനൽ കേസുകളിൽ പ്രതിക്ക് അഷ്ടമിച്ചിറയിൽ വച്ച് വെട്ടേറ്റു. ഗുരുതിപ്പാല സ്വദേശി വിശാലിനാണ് അഷ്ടമിച്ചിറ-ചാലക്കുടി റോഡിൽ മൂന്നമ്പലത്തിന് സമീപത്ത് വെച്ച് വെട്ടേറ്റത്. പരിക്കേറ്റ വിശാലിനെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിശാൽ കൊണ്ടുവന്ന വാൾ ഉപയോഗിച്ചാണ് വെട്ടിയതെന്നാണ് കരുതുന്നത്. വൈകീട്ട് നാലരയോടെ നടന്ന സംഭവത്തിൽ കൈയ്ക്കും നെറ്റിയിലുമാണ് വിശാലിന് വെട്ടേറ്റത്. കൈയ്ക്ക് ഗുരുതരമായി പരിക്കുള്ളതിനാൽ ശസ്ത്രക്രിയ നടത്തേണ്ടി വരുമെന്നാണ് അറിയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഗുരുതിപ്പാല സ്വദേശിയായ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്ന നിബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പരിക്കേറ്റ നിബിനെ മാള ഗുരുധർമ്മം മിഷൻ ആശുപത്രിയിൽ പൊലീസ് എത്തിച്ച് ചികിത്സ തേടി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments