Wednesday, May 6, 2026

പത്രപ്രവർത്തക റാണാ അയ്യൂബിന് കോവിഡ് സ്ഥിരീകരിച്ചു.

മുംബൈ: പ്രസിദ്ധ ജേർണലിസ്റ്റും ജീവകാരുണ്യ പ്രവർത്തകയുമായ റാണ അയ്യൂബിന് കോവിഡ് പോസിറ്റീവ്. തൻ്റെ ട്വിറ്റർ അക്കൗണ്ടിലൂടെ അവർ തന്നെയാണ് കോവിഡ് സ്ഥിരീകരിച്ച വിവരം അറിയിച്ചത്.
ചൊവ്വാഴ്ച്ച രാത്രിയോടെ ഓക്സിജൻ അളവിൽ കുറവുണ്ടായതായും തുടർന്നാണ് പരിശോധന നടത്തിയതെന്നും അവർ വ്യക്തമാക്കി. അതേ സമയം താനുമായി സമ്പർക്കം പുലർത്തിയ എല്ലാവരെയും നവി മുംബൈയിലെ ആശുപത്രിയിൽ പ്രവേശിക്കാൻ പോവുകയാണെന്നും റാണാ അയ്യൂബ് അറിയിച്ചിട്ടുണ്ട്.
വിവാദമായ ‘ഗുജറാത്ത് ഫയൽസ്’ പുസ്തകത്തിന്‍റെ രചയിതാവായ റാണാ അയ്യൂബ് കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. ആയിരക്കണക്കിന് കുടുംബങ്ങൾക്ക് റാണാ അയ്യൂബിന്‍റെയും സംഘത്തിന്‍റെയും നേതൃത്വത്തിൽ സഹായം എത്തിച്ചിരുന്നു.
തെഹൽക മാഗസിനിൽ പ്രവർത്തിച്ചിരുന്ന റാണാ അയ്യൂബ് 2010-11 വർഷങ്ങളിൽ ഗുജറാത്ത് കലാപത്തെ കുറിച്ച് നടത്തിയ ഒളിക്യാമറ അന്വേഷണത്തിന്‍റെ കണ്ടെത്തലുകളാണ് വിവാദമായ ‘ഗുജറാത്ത് ഫയൽസ്; അനാട്ടമി ഓഫ് എ കവർ അപ്’ എന്ന പുസ്തകം. ഗുജറാത്ത് കലാപത്തിൽ നരേന്ദ്ര മോദി ഉൾപ്പെടെയുള്ള നേതാക്കളുടെ പങ്ക് തുറന്നുകാട്ടുന്നതായിരുന്നു ഉള്ളടക്കം.

Photo courtesy: Gen summit

RELATED ARTICLES
- Advertisment -

Most Popular

Recent Comments