Wednesday, May 6, 2026

എടയൂരിൽ നിർത്തിയിട്ട കണ്ടെയ്നർ ലോറിക്ക് പുറകിൽ അരമണിക്കൂറിനിടെ രണ്ടു ബൈക്കുകൾ ഇടിച്ചു; രണ്ടു പേർക്ക് പരിക്ക്

ചാവക്കാട്: ചാവക്കാട് – പൊന്നാനി ദേശീയപാതയിൽ മന്ദലംകുന്ന് എടയൂരിൽ നിർത്തിയിട്ട കണ്ടെയ്നർ ലോറിക്ക് പുറകിൽ അരമണിക്കൂറിനിടെ രണ്ടു ബൈക്കുകൾ ഇടിച്ചു രണ്ടു പേർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ നാലു മണിയോടെയായിരുന്നു ആദ്യ അപകടം തിരൂർ തൃപ്പങ്ങോട് സ്വദേശി മുളക്കാപറമ്പിൽ സൈതുട്ടിയുടെ മകൻ കിഫിലിനാണ് പരിക്കേറ്റത്. ഇയാളെ അണ്ടത്തോട് ആംബുലൻസിൽ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിന് തൊട്ടുപിന്നാലെ 4.30 ഓടെ മറ്റൊരു ബൈക്ക് ഇതേ കണ്ടെയ്‌നറിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റ കടപ്പുറം അടിതിരുത്തി സ്വദേശി കൈതക്കൽ സുലൈമാന്റെ മകൻ മുഫീദിനെ അകലാട് നബവി ആംബുലൻസ് പ്രവർത്തകർ ചാവക്കാട് രാജ ആശുപത്രിയിൽ പിന്നീട് തൃശൂർ അശ്വിനി ആശുപത്രിയിലും പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments