Wednesday, March 4, 2026

കെ.കെ കാദറിനെ അനുസ്മരിച്ച് മന്ദലാംകുന്ന് ഇന്ദിരാഗാന്ധി ചാരിറ്റബിൾ സൊസൈറ്റി

പുന്നയൂർക്കുളം: മന്ദലാംകുന്ന് ഇന്ദിരാഗാന്ധി ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ കോൺഗ്രസ്‌ പുന്നയൂർ മണ്ഡലം മുൻ പ്രസിഡന്റ്‌ കെ.കെ കാദർ അനുസ്മരണം സംഘടിപ്പിച്ചു. മന്ദലാംകുന്ന് നന്മ സെന്ററിൽ നടന്ന പരിപാടി യൂത്ത് കോൺഗ്രസ്‌ മുൻ സംസ്ഥാന സെക്രട്ടറി സിദ്ധീഖ് പന്താവൂർ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ്‌ പുന്നയൂർ മണ്ഡലം പ്രസിഡന്റ്‌ കെ.കെ ഷുക്കൂർ അധ്യക്ഷത വഹിച്ചു. മത്സ്യതൊഴിലാളി കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ സുരേന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. ഡി.സി.സി സെക്രട്ടറി എ.എം അലാവുദ്ധീൻ, നേതാക്കളായ അഡ്വ:ഷിബു, ഹസ്സൻ, സൈതലവി, ലിയാഖത്ത്, സുബൈദ പാലക്കൽ, അസീസ് മന്ദലാംകുന്ന്, കെ കമറുദ്ധീൻ, നിസാം ആലുങ്ങൽ, പ്രജോഷ്, നവാസ് കിഴക്കൂട്ട് തുടങ്ങിയവർ സംസാരിച്ചു. ഷിഹാബ്, അക്ബർ, നവാസ്, അഷ്‌കർ ജാഫർ, ഷിബിലി ഷുക്കൂർ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. ഷാഹുൽ ഹമീദ് സ്വാഗതം ഷഹബാസ് നന്ദിയും പറഞ്ഞു.

ചാവക്കാട് ഉപജില്ല സ്കൂൾ കലോത്സവം

2nd Day

3rd Day

4th Day

RELATED ARTICLES
- Advertisment -

Most Popular

Recent Comments