ചാവക്കാട്: തദ്ദേശ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന്റെ വിജയത്തിനായി പ്രവർത്തിക്കാൻ ലോട്ടറി ഏജന്റ്സ് ആൻ്റ് സെല്ലേഴ്സ് യൂണിയൻ സിഐടിയു ചാവക്കാട് ഏരിയ കമ്മിറ്റി തീരുമാനം. ലോട്ടറി തൊഴിൽ മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളി കുടുംബങ്ങൾക്ക് ക്ഷേമനിധി ബോർഡും ഇടതുപക്ഷ സർക്കാരും സംരക്ഷിക്കാനാവാനാവശ്യമായ പദ്ധതികൾ നടപ്പിലാക്കുന്നുണ്ടെന്നും യോഗം അഭിപ്രായപ്പെട്ടു. ലോട്ടറി ഏജന്റ്സ് ആൻ്റ് സെല്ലേഴ്സ് യൂണിയൻ സിഐടിയു കുടുംബസംഗമം എൻ.കെ അക്ബർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ല കമ്മറ്റിയംഗം പി.സി സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ ജില്ല സെക്രട്ടറി ടി.ബി ദയാനന്ദൻ ക്ഷേമനിധി ബോർഡിന്റെ വിവിധ ക്ഷേമ പദ്ധതി പ്രവർത്തനങ്ങളെക്കുറിച്ച് സംസാരിച്ചു. ക്ഷേമനിധി ബോർഡിന്റെ ട്രൈ സ്കൂട്ടർ ലഭിച്ച ഹിദായത്തിന് അഭിനന്ദനവും ശാസ്ത്രോസവ പ്രവൃത്തിപരിചയത്തിൽ സംസ്ഥാനതലത്തിൽ എ ഗ്രേഡ് നേടിയ പൂജലക്ഷമിയ്ക്ക് മൊമെന്റോയും നൽകി. തൊഴിലാളികൾക്കിടയിൽ ക്ഷേമനിധി ബോർഡിന്റെ ആനുകൂല്യങ്ങളെക്കുറിച്ച് ബോധവത്ക്കരണം നടത്തി. വിവിധ ക്ഷേമപദ്ധതികൾക്ക് ഗുണഭോക്താക്കളെ കണ്ടെത്തുന്ന പ്രവർത്തനങ്ങൾ നടത്തിവരുന്ന ഏരിയ കമ്മിറ്റി അംഗം എം.ടി മണികണ്ഠനെ എം.എൽ.എ അനുമോദിച്ചു. അവശതയനുഭവിക്കുന്ന ആദ്യകാല തൊഴിലാളികൾക്ക് ചികിത്സ ധനസഹായം നൽകി. യൂണിയൻ ജില്ല കമ്മറ്റി അംഗം ജയിംസ് ആളൂർ, ഏരിയ കമ്മിറ്റി അംഗങ്ങളായ പി.ടി യശോദ, എസ്. ബബിത, കെ. ഇന്ദിര ദേവി,സുനിൽകുമാർ വടക്കേക്കാട്, പി.കെ അബ്ദുൾ ജലീൽ എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി എം. ജയപ്രകാശ് സ്വാഗതവും എം.ടി മണികണ്ഠൻ നന്ദിയും പറഞ്ഞു.
ചാവക്കാട് ഉപജില്ല സ്കൂൾ കലോത്സവം

