ഒരുമനയൂർ: ഒരുമനയൂർ പഞ്ചായത്തിൽ പട്ടിക ജാതി വിഭാഗത്തിൽപെട്ടവർക്ക് പച്ചക്കറി തൈകൾ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് വിജിതാ സന്തോഷ് ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡണ്ട് കെ.വി കബീർ അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ എമിലി സ്വാഗതം പറഞ്ഞു. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.വി രവീന്ദ്രൻ, ആരോഗ്യ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഫിലോമിന, പഞ്ചായത്ത് മെമ്പർമാരായ നഷറ, ആരിഫ, ഹസീന, സിന്ധു എന്നിവർ പങ്കെടുത്തു.