Saturday, January 10, 2026

അമീബിക് മസ്തിഷ്ക ജ്വരം; കോഴിക്കോട് മെഡിക്കൽ കോളജിൽ ചാവക്കാട് സ്വദേശി മരിച്ചു

ചാവക്കാട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചാവക്കാട് സ്വദേശി മരിച്ചു. മണത്തല സ്കൂളിനടുത്ത് കുരിക്കളകത്ത് പേനത്ത് റഹീം (59) ആണ് മരിച്ചത്. കോഴിക്കോട് നിന്ന് അബോധാവസ്ഥയിൽ കണ്ടെത്തിയ ഇയാളെ വളൻ്റിയർമാരാണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. പിന്നീട് ഇയാളുടെ ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുകയായിരുന്നു. മൂന്നു വർഷമായി കാണാതായ ഇദ്ദേഹത്തെ കുറിച്ച് വീട്ടുകാർക്ക് യാതൊരു വിവരവും ഉണ്ടായിരുന്നില്ല. കബറടക്കം പോസ്റ്റ്മോർട്ടത്തിന് ശേഷം മണത്തല പള്ളി കബർസ്ഥാനിൽ നടക്കും. 

ഭാര്യ: ലൈല. മക്കൾ: ഷഫ്ന, ആയിഷ.

RELATED ARTICLES
- Advertisment -

Most Popular

Recent Comments