Friday, September 20, 2024

അധ്യാപകർക്ക് എടയൂർ സമീക്ഷ കലാ സാംസ്‌കാരിക സമിതിയുടെ ആദരവ്

പുന്നയൂർക്കുളം: സമീക്ഷ കലാ സാംസ്‌കാരിക സമിതി പ്രദേശത്തുള്ള അദ്ധ്യാപകരെ ആദരിച്ചു. ദീർഘകാലം എടക്കഴിയൂരിലും എടയൂരിലും അദ്ധ്യാപകനായി സേവനമനുഷ്ഠിച്ച ഹുസൈൻ മാസ്റ്റർ, അകലാട് സ്കൂളിൽ അദ്ധ്യാപികയായി സേവനമനുഷ്ഠിച്ച സുബൈദ ടീച്ചർ, ദീർഘകാലം തിരുവത്ര സ്കൂളിൽ അദ്ധ്യാപകനായി സേവനമനുഷ്ഠിച്ച ഇക്ബാൽ മാസ്റ്റർ, കരാട്ടെ അദ്ധ്യാപകനായ സാലിഹ് മാസ്റ്റർ തുടങ്ങിയവരെയാണ് സമീക്ഷ എടയൂർ പൊന്നാട അണിയിച്ച് ആദരിച്ചത്. സമിതി രക്ഷാധികാരി ടി.കെ ഉസ്മാൻ, കോജ മൊയ്‌ദുണ്ണി, സമിതി പ്രസിഡന്റ് ഹുസൈൻ എടയൂർ, സമീക്ഷ ജി സി സി മെമ്പർ സി റ്റി മുജീബ് എന്നിവർ പൊന്നാട അണിയിച്ചു ആദരിച്ചു. എം.എം അലി, ഫൈസൽടി കെ, നിസാർ വലിയകത്ത്, ത്വൽഹത്ത് എന്നിവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments