Saturday, May 23, 2026

തിരുവത്ര കോട്ടപ്പുറം മാരിയമ്മൻ ശ്രീഹനുമാൻകുട്ടി ക്ഷേത്രത്തിൽ തിടമ്പ് സമർപ്പണം നടത്തി

ചാവക്കാട്: തിരുവത്ര കോട്ടപ്പുറം മാരിയമ്മൻ ശ്രീഹനുമാൻകുട്ടി ക്ഷേത്രത്തിൽ ഭദ്രകാളിക്ക് തിടമ്പ് സമർപ്പണം നടത്തി. അകംപള്ളി ബാബു ജി പിള്ളയാണ് വഴിപാടായി പൂത്താലത്തിന്റെ അകമ്പടിയോടെ  ഭദ്രകാളിക്ക് തിടമ്പ് സമർപ്പിച്ചത്. ക്ഷേത്രം മേൽശാന്തി അകലാട് രഞ്ജിത്ത് ശാന്തിയുടെ മുഖ്യകാർമ്മികത്വത്തിലാണ് ചടങ്ങ് നടന്നത്. തുടർന്ന് ചുറ്റുവിളക്കും നാമജപവും നടന്നു. തുടർന്ന് പ്രസാദ വിതരണം ഉണ്ടായി. ഉത്സവാഘോഷ കമ്മിറ്റി പ്രസിഡന്റ് ഇ.എ രവീന്ദ്രൻ, സുധീർ രവീന്ദ്രൻ, ഗോപി കളത്തിൽ, മോഹനൻ കളത്തിൽ, കെ.കെ സതീന്ദ്രൻ, പ്രകാശൻ ചെല്ലികാട്ടിൽ, കെ.കെ ഭരതൻ, മനോജ് കളത്തിൽ, രാമകൃഷ്ണൻ, അർജ്ജുനൻ തുടങ്ങിയവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments