ചാവക്കാട്: പുന്ന മഹല്ലിൽ മാസാന്ത സ്വലാത്ത് മജ്‌ലിസിൽ വെച്ച് പുന്ന നൂറാനിയ്യ മദ്റസ വിദ്യാർത്ഥികളെ സ്റ്റാഫ് കൗൺസിൽ ജീവകാരുണ്യ പ്രവർത്തനത്തിന് അനുമോദിച്ചു. സൈക്കിൾ വാങ്ങാൻ സ്വരൂപിച്ച് വെച്ച തുക മുഴുവനും അനാഥാലയത്തിലെ മക്കൾക്ക് നൽകി മാതൃകയായ ശജ്മീറിൻ്റെ മക്കളായ ഇസ്മാഈൽ, മറിയം ബതൂൽ, സ്വരൂപിച്ച തുക മദ്റസയിലെ പുരോഗമന പ്രവർത്തന ഫണ്ടിലേക്ക് നൽകിയ പി.വി കബീറിൻ്റെ മകൻ മുഹമ്മദ് സിദാൻ എന്നിവരെയാണ് ആദരിച്ചത്. മദ്റസ അധ്യാപകനും ചാവക്കാട് റൈഞ്ച് പ്രസിഡൻ്റുമായ സയ്യിദ് ഹുസൈൻ സഖാഫിയുടെ നേതൃത്വത്തിൽ പുന്ന മഹല്ല് ഖത്വീബ് നൗഷാദ് സഖാഫി, മുദരിസ് ജാബിർ അഹ്സനി, പുതിയിരുത്തി തങ്ങൾ, മദ്റസ അധ്യപകരായ അബ്ദു റസാഖ് ഹാറൂനി, ഹുസൈൻ ഹാറൂനി അബ്ദുൽ നസ്വീർ മുസ്‌ലിയാർ, കമ്മിറ്റി ഭാരവാഹികൾ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
