ചാവക്കാട്: വീട്ടിൽ വെച്ച് കുത്തേറ്റ് മരിച്ച യൂത്ത് കോൺഗ്രസ് മുൻ ഗുരുവായൂർ നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ആയിരുന്ന എ.സി ഹനീഫയുടെ ഓർമ്മദിനത്തിൽ യൂത്ത് കോൺഗ്രസ് ചാവക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നിഖിൽ ജി കൃഷ്ണൻ സദസ്സ് ഉദ്‌ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷിഹാബ് മണത്തല അധ്യക്ഷത വഹിച്ചു. ഡി.സി.സി നിർവാഹക സമിതി അംഗം എച്ച്.എം നൗഫൽ, ബ്ലോക്ക് വൈസ് പ്രസിഡന്റ് പി.വി ബദറുദ്ധീൻ, അനീഷ് പാലയൂർ, ജവഹർ ബാൽ മഞ്ച് നിയോജകമണ്ഡലം ചെയർമാൻ ഷമീം ഉമ്മർ, പി.കെ ഷനാജ്, ഹിഷാം കപ്പൽ എന്നിവർ സംസാരിച്ചു.